‘മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചു’ ; വിമര്‍ശിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മരംമുറിക്കല്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത് എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കൊവിഡ് അവലോകന യോഗത്തിന് ശേഷം ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ. സുധാകരനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. സുധാകരന്റെ ആരോപണങ്ങള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ബ്രണ്ണന്‍ കോളജിലെ സംഭവങ്ങള്‍ എണ്ണിപറഞ്ഞത്.
Story Highlights: ramesh chennithala, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here