കൊവിഡ് മൂന്നാം തരംഗം ആറ്-എട്ട് ആഴ്ചയ്ക്കകമെന്ന് എയിംസ് ഡയറക്ടറുടെ മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആറ്-എട്ട് ആഴ്ചയ്ക്കകമെന്ന് എയിംസ് ഡയറക്ടറുടെ മുന്നറിയിപ്പ്. എന്‍ഡിടിവിയോട് പ്രതികരിക്കവെയാണ് കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കിയത്. വൈറസിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഡോ. രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി.
മൂന്നാം തരംഗത്തിന് മുന്നോടിയായി കൂടുതല്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കൊവിഡ് ഒന്ന്, രണ്ട് തരംഗത്തില്‍ നിന്ന് ജനം ഒന്നും പഠിച്ചില്ല. അണ്‍ലോക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ജനം നിരത്തിലിറങ്ങി തുടങ്ങി. ദേശീയ തലത്തില്‍ കേസുകളുടെ എണ്ണം ഉയരാന്‍ സമയമെടുക്കും. എന്നാല്‍ ആറ്, എട്ട് ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നും ഇത് കുറച്ച് നാള്‍ നീണ്ടേക്കാമെന്നും ഡോ. ഗുലേറിയ അറിയിച്ചു.
Story Highlights: covid third wave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here