ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യ ബാറ്റ് ചെയ്യും; ന്യൂസീലൻഡ് നിരയിൽ സ്പിന്നർമാരില്ല

ഇന്ത്യൻ നായകൻ വിരാട് കോലിക്ക് വീണ്ടും ടോസ് നഷ്ടം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ഇന്ത്യയെ ബാറ്റിംഗിനയച്ചു. മൂടിക്കെട്ടിയ അന്തരീക്ഷം കണക്കിലെടുത്ത് കിവീസ് 4 പേസർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല.
ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി, കെയിൽ ജമീസൺ, നീൽ വാഗ്നർ എന്നിവരാണ് ന്യൂസീലൻഡ് നിരയിലെ സ്പെഷ്യലിസ്റ്റ് പേസർമാർ. മൂന്ന് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങുക. ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യൻ പേസ് ബൗളർമാർ.
ഈ ടെസ്റ്റോടെ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോലി സ്വന്തമാക്കി. മുൻ നായകൻ എംഎസ് ധോണിയെയാണ് കോലി മറികടന്നത്. ധോണി ഇന്ത്യയെ 60 ടെസ്റ്റുകളിൽ നയിച്ചിട്ടുണ്ട്. ഇത് കോലിയുടെ 61ആം ടെസ്റ്റ് ആണ്.
Story Highlights: wtc final india will bat first