Advertisement

കൊല്ലത്ത് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതിന് സമീപത്ത് ബൈക്കിന്റെ അവശിഷ്ടം

June 20, 2021
1 minute Read

കൊല്ലം പത്താനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപം ബൈക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. വിജനമായ സ്ഥലത്തെത്തിച്ച ബൈക്ക് പൊളിച്ചു മാറ്റിയതാണെന്ന സംശയമുണ്ട്. എന്‍.ഐ.എ സംഘം സ്ഥലത്തെത്തി ബൈക്കിന്റെ ഭാഗങ്ങള്‍ പരിശോധിച്ചു.

പത്തനാപുരം പാടം എന്ന സ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. പൊലീസ് ഉള്‍പ്പെടെ വിവിധ ഏജന്‍സികളാണ് സംഭവം അന്വേഷിക്കുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. തീവ്രവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എയും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തു നിന്ന് ബൈക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. പൊളിച്ച നിലയിലായിരുന്നു ബൈക്ക്. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചവര്‍ തന്നെയാകാം ബൈക്ക് ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും.

Story Highlights: Pathanapuram, Bike parts, NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top