Advertisement

‘ആയിരം വാക്കുകൾ സംസാരിക്കുന്ന ചിത്രം’; മകളുടെ മുടികെട്ടിക്കൊടുക്കുന്ന വാപ്പിച്ചിയുടെ ചിത്രവുമായി ദുല്‍ഖര്‍

June 20, 2021
Google News 2 minutes Read

ഫാദേഴ്‌സ് ഡേ ദിനത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റി ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ചിത്രം. ദുൽഖറിന്റെ മകൾ അമീറ മറിയം സല്‍മാന്റെ മുടി മമ്മൂട്ടി കെട്ടിക്കൊടുക്കുന്ന ചിത്രമാണ് ഫാദേഴ്‌സ് ഡി ദിനത്തിൽ ദുൽഖർ പങ്കു വച്ചിരിക്കുന്നത്.

എന്റെ ഏറ്റവും വലിയ ആഹ്‌ളാദം, ആയിരം വാക്കുകളേക്കാൾ കൂടുതൽ ചിത്രം സംസാരിക്കും എന്ന ഹാഷ്ടാഗുകളോടെയാണ് ദുൽഖർ ചിത്രം പങ്കുവച്ചിരിക്കുന്നത്.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം പാര്‍വതി തിരുവോത്തിനൊപ്പം ‘പുഴു’ , സിബിഐ ഫൈവ് എന്നീ സിനിമകളാണ് ഇനി ചിത്രീകരിക്കാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. ഇതിൽ ഭീഷ്മപര്‍വം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ആണ് ദുല്‍ഖര്‍ സല്‍മാന്‍ പൂര്‍ത്തിയാക്കിയ ചിത്രം. . കുറുപ്പ് ആണ് ദുല്‍ഖറിന്റെ റിലീസ് കാത്തിരിക്കുന്ന സിനിമ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here