Advertisement

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഗംഗസ്‌നാനത്തില്‍ പങ്കെടുത്ത് ആയിരങ്ങൾ

June 20, 2021
Google News 1 minute Read

ഹരിദ്വാറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ആയിരങ്ങൾ ഗംഗസ്‌നാനം നടത്തി. മാസ്കും, സാമൂഹിക അകലവുമില്ലാതെ പതിനായിരങ്ങളാണ് ഗംഗ ദസ്‌റയോട് അനുബന്ധിച്ച ചടങ്ങിൽ പങ്കെടുത്തത്. ഹരിദ്വാറിന് പുറമേ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലും നിരവധി പേര്‍ ഗംഗ സ്‌നാനത്തിനായി തടിച്ചുകൂടി.

ജനങ്ങളോട് വീടുകളില്‍ ഗംഗ ദസ്‌റ ആഘോഷിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഗംഗ ദസ്‌റ ചടങ്ങ് മാത്രമായി നടത്തുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചിരുന്നുവെങ്കിലും ജനം കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു. ആര്‍ ടി പി സി ആര്‍ പരിശോധന ഫലം നെഗറ്റീവായവരെ മാത്രമാണ് ഹരിദ്വാറിലേക്ക് കടത്തിവിട്ടതെന്ന് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിൽ പൊതുയോഗങ്ങൾ – മതപരമോ അല്ലാത്തതോ ആയ ചടങ്ങുകൾക്ക് ഇപ്പോഴും നിരോധനം നിലനിൽക്കുകയാണ്. നേരത്തെ കുംഭമേളയിൽ നടന്ന വൻ സമ്മേളനം കൊവിഡ് അതിതീവ്ര വ്യാപനത്തിന് കാരണമാക്കിയെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ ചടങ്ങിനെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here