ഭരണാധികാരികൾ ക്യാമ്പസ് വീരകഥകൾ പ്രചരിപ്പിച്ചിക്കുന്നു’; പി.കെ കുഞ്ഞാലിക്കുട്ടി

ജനങ്ങളുടെ ജീവിത പ്രയാസങ്ങളിലിടപെടേണ്ട ഭരണാധികാരികൾ ക്യാമ്പസ് വീരകഥകൾ പ്രചരിപ്പിച്ച് നടക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മരം മുറി കേസിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ നീക്കം. സംസ്ഥാനത്തിൻ്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികൾ ശ്രദ്ധിക്കാനില്ലാത്ത സ്ഥിതിയാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
കൊവിഡ് വ്യാപനം മൂലം കുട്ടികളുടെ പഠനം മുടങ്ങി, തൊഴിലില്ലായ്മ രൂക്ഷമായി. ഇതൊന്നും പരിഹരിക്കാതെ അനാവശ്യ കാര്യങ്ങളിൽ ഊന്നുകയാണ് സർക്കാർ. ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം. പഴയതുപോലെ കൊവിഡിൽ ഇനി പ്രതിപക്ഷം സർക്കാരിത് പിന്തുണ നൽകില്ല. പ്രതിപക്ഷം ഇനി പ്രതിപക്ഷത്തിൻ്റെ റോൾ ശക്തമാക്കും. ഞാനും പഠിച്ചത് കണ്ണൂരിലെ കോളജിലാണ്. എനിക്കും പറയാനുണ്ട് പഴയ അനുഭവങ്ങൾ. പക്ഷെ അതിനുള്ള സമയം ഇതല്ല. മനുഷ്യൻ്റെ ദുരിതകാലത്ത് ക്യാമ്പസ് വീരകഥ പറഞ്ഞുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇങ്ങനെ പോയാൽ സർക്കാരിന് ഒരു സഹകരണവും ഉണ്ടാവില്ല. ശക്തമായ ജനകീയ സമരം മുസ്ലീം ലീഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: P k Kunhalikkutty, Against Pinarayi vijayan , K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here