സേവറി നാണു വധക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

സിപിഐഎം പ്രവര്‍ത്തകനായ സേവറി നാണു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. അതേസമയം കുടുംബത്തിന് സിപിഐഎം പിന്തുണയും പ്രഖ്യാപിച്ചു. സേവറി നാണു വധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് നാണുവിന്റെ ഭാര്യ ഭാര്‍ഗവി പുനരന്വേഷണ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ബോംബാക്രമണക്കേസില്‍ കെ സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണ്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന് സംഭവത്തില്‍ നിന്നു ഒഴിഞ്ഞുമാറാനാകില്ലെന്നും കൊല്ലപ്പെട്ട നാണുവിന്റെ ഭാര്യ ഭാര്‍ഗവി 24നോട് പറഞ്ഞു.
സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി. ഇരകളുടെ കുടുംബത്തിന് നീതി കിട്ടാന്‍ സിപിഐഎം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1992 ജൂണ്‍ 13ന് കണ്ണൂരിലെ സേവറി ഹോട്ടലില്‍ ബോംബാക്രമണം നടത്തി നാണുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Story Highlights: k sudhakaran, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here