Advertisement

കൊവിഡ് വ്യാപനം; 460 വിമാനങ്ങള്‍ റദ്ദാക്കി; ലോക്ക്ഡൗൺ ഏർപ്പെടുത്തി ദക്ഷിണ ചൈന

June 20, 2021
Google News 0 minutes Read

കൊവിഡ് വ്യാപനത്തെ തുടർന്ന്‌ ദക്ഷിണ ചൈനയിൽ നൂറു കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും നഗരത്തിന്റെ ഒരു ഭാഗം പൂർണമായി അടച്ചിട്ട് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു.
ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ ആറു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടികൾ.

ഇന്നലെ ആറു കൊവിഡ് കേസുകളാണ് ഗുവാങ്‌ഡോങ് ആരോഗ്യ കമ്മീഷന്‍ സ്ഥിരീകരിച്ചത്, ഇതിലൊരു സ്ത്രീക്ക് കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയിലെ ജീവനക്കാരിയാണ്. ഇതോടെ, 460 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവരുമായി അടുത്തിടപഴകിയ 110 പേരെ ക്വാറന്റീനിലാക്കാന്‍ അധികൃതർ ഉത്തരവിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here