ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: ഇന്ത്യ 217 റണ്‍സിന് പുറത്ത്; കെയ്‌ൽ ജാമിസണ് അഞ്ചു വിക്കറ്റ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്ത്. 22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ കെയ്‌ൽ ജാമിസണ് കിവീസിനായി തിളങ്ങിയത്. 117 പന്തുകള്‍ നേരിട്ട് അഞ്ചു ഫോറടക്കം 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും നഷ്ടമായത് നാലു വിക്കറ്റ്. 7 വിക്കറ്റിന് 211 എന്ന സ്‌കോറില്‍ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയെ രണ്ടാം സെഷനിലെ 4 ഓവറിനുള്ളില്‍ കിവീസ് എറിഞ്ഞിട്ടു.
ക്യാപ്റ്റന്‍ വിരാട് കോലി (132 പന്തില്‍ 44), ഋഷഭ് പന്ത് (22 പന്തില്‍ നാല്), അജിന്‍ക്യ രഹാനെ (117 പന്തില്‍ 49), രവിചന്ദ്രന്‍ അശ്വിന്‍ (27 പന്തില്‍ 22), രവീന്ദ്ര ജഡേജ (53 പന്തില്‍ 15), ഇഷാന്ത് ശര്‍മ (16 പന്തില്‍ 4), ജസ്പ്രീത് ബുമ്ര (പൂജ്യം) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇന്ന് പുറത്തായത്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ചേര്‍ന്നാണ് എണ്‍പത്തിയാറാം ഓവറില്‍ ഇന്ത്യയെ ഇരുന്നൂറ് റണ്‍സ് കടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here