രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടെയാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, ഹസൈനര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെയും കൂട്ടി നാട്ടിലേക്ക് മടങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. അപകടം നടന്ന സമയത്ത് തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയെങ്കിലും അഞ്ച് പേരും തല്‍ക്ഷണം മരിച്ചു.
Story Highlights: Accident ramanattukara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here