Advertisement

കൊവിഡ് ചികിത്സ; റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാം

June 21, 2021
Google News 1 minute Read
covid 19, coronavirus, india

കൊവിഡ് ചികിത്സയില്‍ റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍. നിശ്ചയിച്ച നിരക്ക് പൊതുവായി പ്രദര്‍ശിപ്പിക്കണം. സ്വകാര്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍ക്കും സര്‍ക്കാര്‍ നിരക്ക് ബാധകമാണ്. പ്രൈവറ്റ് ഹോസ്പിറ്റല്‍സ് മാനേജ്‌മെന്റ് അസോസിയേഷന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

കെഎപിഎസ് ഗുണഭോക്താക്കളും സർക്കാർ റഫർ ചെയ്യുന്ന രോഗികളും ഒഴികെയുള്ളവർക്ക് ആശുപത്രി തീരുമാനിക്കുന്ന നിരക്ക് ബാധകമാണ്. നിരക്കുകൾ പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. കൊവിഡ് ചികിത്സയ്ക്ക് നേരത്തെ സ്വകാര്യ ആശുപത്രികൾക്കുള്ള നിരക്ക് നിശ്ചയിച്ചിരുന്നു. ജനറൽ വാർഡിനും ഓക്സിജൻ കിടക്ക, ഐസിയു, വെൻറിലേറ്റർ എന്നിവയ്ക്കെല്ലാം പ്രത്യേക നിരക്ക് നിശ്ചയിരുന്നെങ്കിലും സ്വകാര്യ ആശുപത്രികളിൽ കൂടുതലുള്ള മുറികളുടെ നിരക്ക് എത്രത്തോളം ഈടാക്കാം എന്നത് സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തിയിരുന്നില്ല. സ്വകാര്യ ആശുപത്രികളെ സഹായിക്കാനായിരുന്നു ഇതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് പുതിയ ഉത്തരവ്

നേരത്തെ കൊവിഡ് ചികിത്സയ്ക്ക് വന്‍തോതില്‍ പണം ഈടാക്കുന്നത് വിവാദമായിരുന്നു. ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടു. സര്‍ക്കാര്‍ തുക ഏകീകരിക്കണമെന്ന് ഹെെക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയിലെ റൂമുകളുടെ നിരക്കിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല.

Story Highlights: covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here