Advertisement

ചേരി നിവാസികൾക്കായി വാക്സിനേഷൻ കേന്ദ്രം ആരംഭിച്ച് ഗൗതം ഗംഭീർ

June 21, 2021
Google News 1 minute Read
Gambhir vaccination camp slum

തൻ്റെ നിയോജക മണ്ഡലത്തിലെ ചേരി നിവാസികൾക്കായി വാക്സിനേഷൻ കേന്ദ്രം ആരംഭിച്ച് ബിജെപി എംപി ഗൗതം ഗംഭീർ. ഈസ്റ്റ് ഡൽഹിയിലെ മായുർ വിഹാറിലാണ് വാക്സിനേഷൻ കേന്ദ്രം തുറന്നിരിക്കുന്നത്. ശശി ഗാർഡൻ ചേരി പ്രദേശത്ത് ആരംഭിച്ചിരിക്കുന്ന ഈ കേന്ദ്രം തുടക്കം മാത്രമാണ് ഈസ്റ്റ് ഡൽഹിയിലെ മറ്റ് ചേരി പ്രദേശങ്ങളിലും ഉടൻ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ഗംഭീർ പറഞ്ഞു.

“ചേരി നിവാസികളിൽ പലർക്കും മൊബൈൽ ഫോൺ ഇല്ല. സാങ്കേതിക അറിവുള്ളവരും ഇല്ല. അതുകൊണ്ട് തന്നെ ഇവരെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഈ ക്യാമ്പുകൾ സഹായിക്കും. ദരിദ്രയായ ആളുകൾക്കിടയിൽ ഇപ്പോഴും വാക്സിനെടുക്കാനുള്ള ആശങ്കയുണ്ട്. പ്രതിപക്ഷ പാർട്ടികൾ പല തരത്തിലും അവരെ വഴിതെറ്റിക്കുന്നുണ്ട്. എല്ലാവർക്കും വാക്സിൻ നൽകി ഇതിന് അന്ത്യം കുറിയ്ക്കാനാണ് ശ്രമം.”- ഗംഭീർ പറഞ്ഞു.

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേർക്ക് കൊവിഡ് ബാധിച്ചു. ഇത് ഏകദേശം മൂന്ന് മാസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3 കോടിക്കരികെ എത്തി. നിലവിൽ ആക്ടീവ് കേസുകൾ 7.02 ലക്ഷമാണ്. 78190 പേർ രോഗമുക്തരായി. 2.88 കോടി ആളുകൾ ആകെ കൊവിഡ് മുക്തരായിട്ടുണ്ട്.

24 മണിക്കൂറിനിടെ രാജ്യത്ത് 1422 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഏപ്രിൽ 16നു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇത്. ആകെ 3.88 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. റിക്കവറി നിരക്ക് 96.36 ശതമാനമായി ഉയർന്നിട്ടുണ്ട്.

Story Highlights: Gambhir starts vaccination camp for slum dwellers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here