Advertisement

യോഗ ദിനത്തില്‍ സന്ദേശവുമായി മുഖ്യമന്ത്രി; ‘ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തേണ്ടതല്ല ആധുനിക യോഗ’

June 21, 2021
Google News 1 minute Read

ഏഴാമത് അന്താരാഷ്ട്ര യോഗദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തേണ്ടതല്ല ആധുനിക യോഗയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

‘യോഗ്യാഭ്യാസം ശാസ്ത്രീയമായ ശാരീരിക വ്യായാമമുറയാണ്. യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും ശരീര ഊര്‍ജം വര്‍ധിപ്പിക്കാനും കഴിയും. ഇത് സമൂഹത്തിനാകെ ആരോഗ്യവും ശാന്തിയും കൈവരിക്കാനാകും. ഈ കാ
ഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.

ആത്മീയതയുമായോ ഏതെങ്കിലും മതവുമായോ ബന്ധപ്പെടുത്തേണ്ടതല്ല ആധുനിക യോഗ. അതിനെ ഒരു ആരോഗ്യ പരിപാലന രീതിയായി തന്നെയാണ് കാണേണ്ടത്. ആത്മീയമായോ മതപരമായോ യോഗയെ സമീപിച്ചാല്‍ അതിന്റെ സദ്ഫലം ലഭ്യമല്ലാതെ വരും. മതത്തിന്റെ പരിധിയിലൊതുക്കിയാല്‍ മഹാഭൂരിപക്ഷത്തിന് യോഗയും അതിന്റെ ആശ്വാസവും നിഷേധിക്കപ്പെട്ടുപോകും. യോഗയുടെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തി അത് പ്രചരിപ്പിക്കുന്നതില്‍ യോഗ അസോസിയേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: International Yoga Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here