കടയ്ക്കാവൂർ പോക്സോ കേസ്: അമ്മ നിരപരാധിയെന്ന് പൊലീസ്

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ നിരപരാധിയെന്ന് പൊലീസ്. അമ്മയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ സംഘം തിരുവനന്തപുരത്തെ പ്രത്യേക പോക്സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിയ്ക്ക് വൈദ്യ പരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിനു തെളിവില്ല എന്നാണ് കണ്ടെത്തൽ.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പരാതി വ്യാജമാണെന്ന് കോടതി നിലപാട് എടുത്തേക്കും.
പതിനാല് വയസുള്ള മകനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലായിരുന്നു മാതവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്. എന്നാൽ പിതാവിനെതിരെ ഗുരുതര ആരോപണവുമായി ഇളയ മകൻ രംഗത്തെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നു.
ഡിസിപി ദിവ്യ വി ഗോപിനാഥിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കടയ്ക്കാവൂർ പോക്സോ കേസ് അന്വേഷണം പുതിയ സംഘത്തെ ഏൽപ്പിച്ചത്.
Story Highlights: kadakkavoor pocso case mother innocent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here