Advertisement

കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ; ക്രൈംബ്രാഞ്ച് സംഘം പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു

June 21, 2021
Google News 1 minute Read

എൻഡിഎ സ്ഥാനാർഥിയാകാൻ  സി.കെ.ജാനുവിന് കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ ക്രൈംബ്രാഞ്ച് സംഘം പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു. കണ്ണൂർ അഴീക്കോടുള്ള പ്രസീതയുടെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കുന്നത്.

സി.കെ.ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ട്രഷററാണ് പ്രസീത. കെ.സുരേന്ദ്രൻ പത്ത് ലക്ഷം രൂപ ജാനുവിന് നൽകിയെന്ന് ആരോപിച്ചുകൊണ്ട് സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം പ്രസീത പുറത്ത് വിട്ടിരുന്നു. ഈ കേസിലെ പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിന്റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം, നവാസ് കൽപറ്റ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശ പ്രകാരമാണ് ബത്തേരി പൊലീസ് കെ.സുരേന്ദ്രനെതിരെയും സി.കെ.ജാനുവിനെതിരെയും കേസെടുത്തത്.

Story Highlights: Praseetha Azhikode , K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here