ഹാരിയുടെയും മേഗന്‍റെയും മകന് ‘രാജപദവി’ നൽകില്ലെന്ന് വ്യക്തമാക്കി കൊട്ടാരം

ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും മകനായ ആർച്ചിക്ക് ‘രാജകുമാരൻ’ എന്ന പദവി ലഭിക്കാനിടയില്ലെന്ന് വ്യക്തമാക്കി രാജകുടുംബം. ഹരിയുടെ സഹോദരൻ ചാൾസ് രാജകുമാരൻ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. ചാൾസ് രാജകുമാരൻ രാജപദവിയിലുള്ളവരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. രാജകുടുംബത്തിലുള്ളവരുടെ സുരക്ഷക്കും മറ്റുമായി വളരെയധികം തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇതെന്നാണ് വിശദീകരണം.
രാജകുടുംബത്തിന്റെ ഏഴാം തലമുറയിലാണ് ഹരിയുടെയും മേഗൻറെയും മകൻ ആർച്ചി വരുന്നത്. എന്നാൽ പുത്രന്‍റെ സുരക്ഷക്കുവേണ്ടി ബക്കിങ് ഹാം പാലസ് പണമൊന്നും ചെലവഴിക്കുന്നില്ലെന്ന് ഹരിയും മേഗനും നേരത്തെ വ്യക്തമാക്കിയിരുന്നു.
വംശീയ അധിക്ഷേപം നേരിടുന്നുവെന്ന് ആരോപിച്ച് ബക്കിങ് ഹാം പാലസിൽ നിന്ന് സക്സസിലേക്ക് താമസം മാറിയ ഹരിയോടും മേഗനോടും രാജകുടുംബത്തിന് വിദ്വേഷമുണ്ടെന്നും ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള നിയമമനുസരിച്ച് ലിലിബെറ്റിനും ആർച്ചിക്കും സ്വാഭാവികമായും രാജകുടുംബത്തിന്‍റെ പിന്തുടർച്ചാവകാശവും അതിനാൽ രാജകുമാരൻ എന്ന പദവിയും ലഭിക്കും.
എന്നാൽ ലിലിബെറ്റിനും ആർക്കിക്കും പിന്തുടർച്ച ലഭിക്കാതിരിക്കാൻ വേണ്ടി രേഖകളിൽ നിയമപരമായി തിരുത്തൽ വരുത്താനാണ് ചാൾസ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here