കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസ് ഇടവേള കൂട്ടേണ്ടതില്ല; നിലവിലുള്ള ഇടവേള ഫലപ്രദം

കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ ഇടവേളയായ 12-16 ആഴ്ച ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ അറിയിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കൂട്ടണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു.
വാക്‌സിന്‍ ദൗര്‍ലഭ്യതയാണ് ഇടവേള ദീര്‍ഘിപ്പിക്കാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അതേസമയം രാജ്യത്ത് പ്രതിദിനം 1.25 കോടി വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും 20 മുതല്‍ 22 കോടി ഡോസ് വരെ അടുത്ത മാസത്തോടെ ലഭ്യമാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം.
രാജ്യത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ആദ്യ ഇടവേള 4 മുതല്‍ 6 ആഴ്ച വരെയായിരുന്നു. പിന്നീട് 6 മുതല്‍ 8 ആഴ്ച വരെയും ഇപ്പോള്‍ 12 മുതല്‍ 16 ആഴ്ച വരെയുമാണ്.
Story Highlights: COVISHIELD
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here