Advertisement

മരം മുറിക്കൽ വിവാദം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധർണ 24 ന്

June 22, 2021
1 minute Read

വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ എട്ട് ജില്ലയിൽ നടന്ന വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് 24 ന് പ്രതിഷേധ ധർണ നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലും സംസ്ഥാനത്തെ മറ്റ് സർക്കാർ ഓഫീസുകൾക്ക് മുന്നിലുമാണ് യുഡിഎഫ് ധർണ. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു.

വനം കൊള്ളയിൽ 250 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തി അന്വേഷണം അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലോ അല്ലെങ്കിൽ ജുഡീഷ്യൽ തലത്തിലോ സമഗ്രമായ അന്വേഷണം വേണമെന്നും എം എം ഹസൻ ആവശ്യപ്പെട്ടു.

സമഗ്രമായ അന്വേഷണത്തിലൂടെയെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുവെന്നും ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ 24-ന് സംസ്ഥാന തലത്തിൽ ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളോട് സഹകരിച്ചും ഇത്തരം കൊളളകൾക്കെതിരെ സമരം നടത്തിയും ക്രിയാത്മക പ്രതിപക്ഷമായി യുഡിഎഫ് മുന്നോട്ടുപോകും. സഹകരണവും സമരവുമെന്നതാണ് യുഡിഎഫിന്റെ നയമെന്നും എം എം ഹസൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top