അര്‍ച്ചനയുടെ മരണം; നാട്ടുകാരുടെ പ്രതിഷേധം; ഭര്‍ത്താവ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം വിഴിഞ്ഞത്തെ അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവ് സുരേഷിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. സുരേഷിനെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം ഉറപ്പ് നല്‍കിയതിനാലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. അര്‍ച്ചനയുടെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോയി.
തിരുവനന്തപുരം തഹസില്‍ദാര്‍, കോവളം എംഎല്‍എ എം വിന്‍സന്റ് അടക്കം നാട്ടുകാരുമായി സംസാരിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി വിഴിഞ്ഞം- പള്ളിച്ചല്‍ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. എഫ്‌ഐആറിലെ അസ്വാഭാവികതയും നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടി.
ഭര്‍ത്തുഗൃഹത്തില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. പിന്നീട് ഇയാളെ പിടികൂടി വിട്ടയച്ചിരുന്നു. സ്ത്രീധന പ്രശ്‌നം അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെന്നും അര്‍ച്ചനയുടെ കുടുംബം ആരോപിച്ചിരുന്നു.
Story Highlights: suicide, domestic violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here