രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ കേസ്: അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ റെയ്ഡ്; ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്

രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി. അതിനിടെ കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ റെയ്ഡ് നടത്തി.
രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ കണ്ണൂര്‍ സ്വദേശി അര്‍ജുന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. കടത്താന്‍ വേണ്ടി എത്തിച്ച സ്വര്‍ണം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സമയത്ത് കസ്റ്റംസ് സംഘം പിടികൂടിയ ആളുമായി ഏറ്റവും അവസാനം ഫോണില്‍ സംസാരിച്ചയാള്‍ അര്‍ജുനായിരുന്നു. ഇയാളുടെ വാഹനവും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അര്‍ജുന്‍ ആയങ്കിയിലേക്ക് അന്വേഷണം എത്തിയത്.
അതേസമയം റെയ്ഡില്‍ രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ല. പരിശോധനാ സമയത്ത് അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
Story Highlights: ramanattukara gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here