കര്‍ണാടക കോണ്‍ഗ്രസില്‍ ഡി കെ ശിവകുമാര്‍- സിദ്ധരാമയ്യ പക്ഷങ്ങള്‍ തമ്മില്‍ കലഹം
കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന വിഷയത്തിലാണ് ഭിന്നത. ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകില്ലെന്ന് സിദ്ധരാമയ്യ പക്ഷം പ്രഖ്യാപിച്ചതോടെ ആണ് സംഘടനാ പ്രശ്‌നങ്ങള്‍ പരസ്യ എറ്റുമുട്ടലായി മാറിയത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ഡി കെ ശിവകുമാര്‍ എത്തിയത് മുതല്‍ തുടങ്ങിയതാണ് ഭിന്നത തുടങ്ങിയത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പക്ഷം ഡി കെ ശിവകുമാറിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തി.
രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത. ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകില്ലെന്ന് സിദ്ധരാമയ്യ പക്ഷം പ്രഖ്യാപിച്ചു. മറുപടിയായി രാഹുല്‍ ഗാന്ധിയെ കണ്ട ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യ പക്ഷത്തിനെതിരെ എതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ടു.
സിദ്ധരാമയ്യ – ഡി കെ ശിവകുമാര്‍ പോര് സംസ്ഥാന ബിജെപിയിലെ ഭിന്നത മുതലെടുക്കാനുള്ള കോണ്‍ഗ്രസ് നിക്കങ്ങള്‍ക്ക് തടസമാണ്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളിലും വ്യക്തമായ ചേരിതിരിവ് ദ്യശ്യമാണ്. ഡി കെ ശിവകുമാറിനെതിരെ അടുത്ത ആഴ്ച സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് പരാതി അറിയിക്കും.
Story Highlights: d k sivakumar, siddharamayya, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here