Advertisement

സ്വാദിനൊപ്പം ആരോഗ്യവും; ജപ്പാൻ വിഭവമായ ‘ഒമുറൈസ്’ വീട്ടിൽ തയാറാക്കാം എളുപ്പത്തിൽ

June 23, 2021
1 minute Read

നമ്മളിൽ പലർക്കും ഫ്യൂഷൻ വിഭവങ്ങൾ പരീക്ഷക്കാൻ ഏറെ താല്പര്യമുള്ളവരാണ്. പേരിലും ചേരുവകളിലും ഫ്യൂഷൻ തനിമ നിലനിർത്തുന്ന ജപ്പാൻ വിഭവമാണ് ഒമുറൈസ്. ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേരുമ്പോൾ ‘ബ്രഞ്ച്’ എന്ന് പറയും പോലെയാണ് ഓംലെറ്റും റൈസും ചേരുമ്പോൾ ഒമുറൈസ് എന്ന്പറയുന്നത്. ജപ്പാനിൽ കൂടാതെ, ഏഷ്യൻ രാജ്യങ്ങളായ തായ്‌വാനിലും കൊറിയയിലെ പ്രശസ്തമാണ് ഈ വിഭവം.

ഇറച്ചിയും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന റൈസ് ഓംലെറ്റിൽ ഫില്ലിങ്ങായി വെച്ചാണ് ഈ വിഭവം തയാറാക്കുന്നത്. ചിലർ ചോറിന് പകരം നൂഡിൽസ് വെച്ചും ഈ വിഭവം തയാറാക്കാറുണ്ട്. ചോറും ഓംലെറ്റുമാണ് പ്രധാന ചേരുവകളെങ്കിലും പാകം ചെയ്യുന്ന ആൾക്ക് ഇഷ്ടാനുസൃതം മാറ്റങ്ങൾ വരുത്താനും കഴിയുന്ന ഒരു വിഭവമാണിത്. വിവിധ ഇറച്ചികൾ ഇത് തയാറാക്കാനായി ഉപയോഗിക്കാം. പലതരം സോസേജുകൾ, ഷ്രെഡഡ് ചിക്കൻ, മിൻസ്ഡ് മീറ്റ്, ബീഫ് എന്നിവ ഒമുറൈസ് തയാറാക്കാനായി ഉപയോഗിക്കാം. ഇറച്ചി കഴിക്കാത്തർക്ക് ഇറച്ചിക്ക് പകരമായി സോയ ബീൻസ്, മഷ്‌റൂം, കോളിഫ്ലവർ എന്നിവ ഉപയോഗിക്കാവുന്നതാണ്. മുട്ടയും ഉപയോഗിക്കാം. ജപ്പാനിൽ കുട്ടികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ഇത്. ജപ്പാനിലെ വീടുകളിലും റസ്റ്ററന്റുകളിലും ഒമുറൈസ് സ്ഥിരം വിഭവങ്ങളിൽ ഒന്നാണ്.

ചേരുവകൾ

  • ബട്ടർ/റിഫൈൻഡ് ഓയിൽ – 3 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്)– ഒരു ടേബിൾ സ്പൂൺ
  • സവാള(വലുത് ചെറുതായി അരിഞ്ഞത്)– ഒരെണ്ണം
  • പച്ചമുളക്– 3 എണ്ണം
  • ബെൽപെപ്പർ, കാരറ്റ്, കോളിഫ്ലവർ, മഷ്റൂം, സോയബീൻസ്(ഇവയിൽ ഇഷ്ടമുള്ളവ എല്ലാം ചേർത്ത് ഒരു കപ്പ്)
  • ടൊമാറ്റോ കെച്ചപ്പ്– 2 ടേബിൾ സ്പൂൺ(ആവശ്യമെങ്കിൽ ഒയിസ്റ്റർ സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവയും ചേർക്കാം)
  • ബസ്മതി അരി– (തലേന്ന് രാത്രി വേവിച്ചത് ഫ്രിജിൽ വച്ച് തണുപ്പിച്ചത്)– 2 കപ്പ്
  • മുട്ട– 3 എണ്ണം
  • ഷ്രെഡഡ് ചിക്കൻ– ഒരു കപ്പ്
  • ഉപ്പ്, കുരുമുളക് പൊടി– ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാൻ ചൂടാക്കി അതിലേക്ക് ബട്ടറോ എണ്ണയോ ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർക്കുക. ഇത് നന്നയി വഴറ്റിയ ശേഷം ഇറച്ചി (ഷ്രെഡഡ് ചിക്കൻ) ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. ശേഷം ചോറ് ചേർത്ത് ഇളക്കുക. ടൊമാറ്റോ കെച്ചപ്പും ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റുക.

സോസേജ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വെളുത്തുള്ളി ചേർത്തതിന് ശേഷം ഇതും ചേർക്കുക. അതിന് ശേഷം സവാളയും പച്ചമുളകും ചേർക്കുക. ഇത് നന്നയി വഴറ്റിയതിനു ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക.

ശേഷം ഒരു ബൗളിലേക്ക് ഇവ മാറ്റുക. റൈസ് നന്നായി അമർത്തിയതിനു ശേഷം ബൗളിനു മേൽ ഒരു പ്ലേറ്റ് വച്ച് ബൗൾ കമിഴ്ത്തുക. ബൗളിന്റെ ആകൃതിയിൽ റൈസ് പ്ലേറ്റിൽ ഇടം പിടിക്കും. ഇതിനുമേൽ ഒംലെറ്റ് ചേർത്ത് വിളമ്പുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top