കഴിക്കാനും സൗകര്യം, വെറൈറ്റി, പിന്നെ ഒടുക്കത്തെ ടേസ്റ്റ്; വൈറലായി അരസന്‍ ബേക്കറിയിലെ കോഴിക്കാല്‍ പഫ്‌സ്

ഇതൊരെണ്ണം കഴിച്ചാല്‍ കുടല്‍ കത്തുന്ന വിശപ്പാണെങ്കിലും മാറിക്കിട്ടുമെന്ന് പഫ്‌സിന് പരക്കെ അംഗീകാരം കിട്ടിയിട്ടുള്ളതാണ്. എന്നാല്‍ കഴിക്കാനൊക്കെ കുറച്ച് പാടാണ്, മുഖത്തും കൈയിലുമെല്ലാം പഫ്‌സിന്റെ ചെറിയൊരു ഭാഗം പറ്റിപ്പിടിക്കുമെന്ന് പലര്‍ക്കും പരാതിയുണ്ട്. പഫ്‌സിനെ കുറച്ചുകൂടി ‘ഹാന്‍ഡി’ ആക്കി ചിക്കന്‍ പഫ്‌സിനെ വായില്‍ വെള്ളമൂറുന്ന വിധത്തില്‍ ആകര്‍ഷകവും രുചികരവുമാക്കി ഇറക്കിയ അരസന്‍ സ്‌പെഷ്യല്‍ ബേക്കറിയിലെ കോഴിക്കാല്‍ പഫ്‌സാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വെജും മുട്ട പഫ്‌സും കൂടാതെ ചിക്കന്‍ പഫ്‌സ് തന്നെ പലരും കഴിച്ചിട്ടുണ്ടെങ്കിലും കോഴിക്കാല്‍ പഫ്‌സ് എന്തായാലും സംഭവം വെറൈറ്റി തന്നെയാണ്. (chicken leg puffs of arasan bakery is new internet sensation)
തമിഴ്‌നാട് തിരുനെല്‍വേലിയിലെ അരസന്‍ ബേക്കറി ആന്‍ഡ് സ്വീറ്റ്‌സിലാണ് കോഴിക്കാല്‍ പഫ്‌സ് ഉള്ളത്. വളരെ വ്യത്യസ്തമായ കേക്കുകളുണ്ടെങ്കിലും ഇപ്പോ ഇതാണ് ബേക്കറിയിലെ ഹോട്ട് ഐറ്റം. രതി എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവ് കോഴിക്കാല്‍ പഫ്‌സിന്റെ ചിത്രം പങ്കുവച്ചതോടെയാണ് ട്വിറ്ററിലാകെ സംഭവം ചൂടന്‍ ചര്‍ച്ചയായത്.
കൈയില്‍ പഫ്‌സിന്റെ പൊടി പറ്റാതെ കൂളായി കഴിക്കാമെന്നതാണ് പലരും പറയുന്ന ഒന്നാമത്തെ മെച്ചം. പഫ്‌സ് രുചികരമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകുമെന്നും ഇതൊരു കിടിലന്‍ ഐഡിയയാണെന്നും ചിലര്‍ കമന്റിട്ടിട്ടുണ്ട്. ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നും തിരുനല്‍വേലിയിലേക്ക് പുറപ്പെട്ടുവെന്നും മറ്റുചിലരും കമന്റിട്ടിട്ടുണ്ട്.
Story Highlights: chicken leg puffs of arasan bakery is new internet sensation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here