വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുണ്ട്; കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി

കൊല്ലത്തെ വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുണ്ടെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഐ.ജി പറഞ്ഞു. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐ.ജി
വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല. വിസ്മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും ഐ.ജി വ്യക്തമാക്കി.
വിസ്മയയുടെ വീട്ടിലെത്തി കിരണ്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. വീട്ടുകാരുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.
Story Highlights: kollam vismaya death, IG Harshitha attalluri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here