Advertisement

കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട കടപ്രയിൽ ഇന്ന് മുതൽ വ്യാപക പരിശോധന

June 23, 2021
Google News 1 minute Read

കൊവിഡ് ഡെൽറ്റ പ്ലസ് വകദേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയിൽ ഇന്നു മുതൽ വ്യപക പരിശോധന. കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ജിനോമിക് പരിശോധനക്ക് അയക്കും. കടപ്ര പഞ്ചായത്തിലെ 14ാം വാർഡിൽ ഇരുപത്തിനാല് മണിക്കൂർ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി.

ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിലെ 14ാം വാർഡിൽ നിലവിൽ 18 കൊവിഡ് ബാധിതരാണുള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇന്ന് മുതൽ പഞ്ചായത്തിൽ നിന്ന് കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ശേഖരിച്ച് കൊവിഡിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ ജീനോമിക് പരിശോധനക്ക് അയക്കും.

ലോക്ക് ഡൗൺ ഇളവുകൾ ഉള്ള സാഹചര്യത്തിൽ തീവ്ര വ്യാപനശേഷിയുള്ള വൈറസ് സാന്നിദ്ധ്യം കൂടുതൽ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച വാർഡിൽ ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഴുവൻ സമയ പൊലീസ് നിരീക്ഷണം ഉണ്ട്. രോഗം സ്ഥിരീകരിക്കുന്ന എല്ലാവരെയും വീടുകളിൽ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.

Story Highlights: Delta plus, covid 19, Kadapra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here