വാക്‌സിനെടുത്തില്ലെങ്കിൽ ശമ്പളവുമില്ല; സർക്കാർ ഉദ്യോഗസ്ഥരോട് ഉജ്ജയിൻ കലക്ടർ

കൊവിഡിനെതിരെ 100 ശതമാനം വാക്സിനേഷൻ ലക്ഷ്യമിടുന്നതിനായി മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലാ കലക്ടർ പുതിയ ഉത്തരവിറക്കി. വാക്‌സിനെടുത്തില്ലെങ്കിൽ സർക്കാർ ജീവനക്കാർക്ക് അടുത്ത മാസം മുതൽ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.
ജില്ലാ കലക്ടർ ആശിഷ് സിംഗ് ഇറക്കിയ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 100 ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനായി എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.
ജൂലൈ 31നകം വാക്‌സിനെടുത്തില്ലെങ്കിൽ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്. ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ശേഖരിക്കാനും ഉത്തരവിൽ ജില്ലാ ട്രഷറി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദിവസവേതന ജീവനക്കാരുടേയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടേയും വാക്സിനേഷൻ വിവരങ്ങൾ അതത് വകുപ്പുകളിലെ മേധാവികൾ ശേഖരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here