കായംകുളത്തെ 19കാരിയുടെ മരണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ലക്ഷ്മി ഭവനത്തിൽ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ സുചിത്രയെ കണ്ടത്. വാതിൽ തുറക്കാതായതോടെ തകർത്ത് അകത്തു കടക്കുകയായിരുന്നു. ഭർത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മാർച്ച് 21 നായിരുന്നു വിവാഹം. ഒരു മാസം മുൻപാണ് ഭർത്താവ് വിഷ്ണു ജാർഖണ്ഡിലെ ജോലി സ്ഥലത്തേക്ക് പോയത്. ഫോൺ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി അറിയിച്ചു.
ഓച്ചിറ സ്വദേശിനിയാണ് സുചിത്ര. പിതാവ് ലഡാക്കിൽ സൈനികനാണ്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത വള്ളികുന്നം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Kayamkulam death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here