‘സി.കെ ജാനുവിന് 25 ലക്ഷം നല്‍കിയത് ആര്‍എസ്എസ് അറിവോടെ’; സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പ്രസീത

സി. കെ ജാനുവിന് 25 ലക്ഷം രൂപ നല്‍കിയത് ആര്‍എസ്എസ് അറിവോടെയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്.
25 ലക്ഷം രൂപ കൈമാറുന്നതിനു മുന്‍പ് കെ സുരേന്ദ്രനും പ്രസീതയുമായി സംസാരിക്കുന്നതാണ് ഫോണ്‍ സംഭാഷണത്തില്‍. ഇടപാടുകള്‍ ബിജെപി ഓര്‍ഗനൈസിംഗ് സെക്രട്ടറി എം. ഗണേഷിന്റെ അറിവോടെയെന്നു സുരേന്ദ്രന്‍ പറയുന്നുണ്ട്.
പൊതുസമൂഹവും അറിയണമെന്ന് കരുതിയാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടതെന്ന് പ്രസീത അഴീക്കോട് ട്വന്റിഫോറിനോട് പറഞ്ഞു. പണമിടപാട് ഡിജിറ്റലായാണ് നടന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ പണമായി തന്നെയാണ് നല്‍കിയതെന്ന് വ്യക്തമാക്കുന്നതാണ് സുരേന്ദ്രനുമായുള്ള സംഭാഷണമെന്ന് പ്രസീത പറഞ്ഞു.
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പണം നല്‍കിയത്. എന്നാല്‍ ജാനു പണം ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ്. ചോദിച്ചപ്പോള്‍ ആദിവാസികളുടെ ആവശ്യങ്ങള്‍ക്കായാണ് പണം നല്‍കിയതെന്നായിരുന്നു പറഞ്ഞതെന്നും പ്രസീത വ്യക്തമാക്കി.
Story Highlights: Praseeda azheekode, C K Janu, K surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here