ഹാർലി ക്വിൻ വീണ്ടുമെത്തുന്നു; ദ സൂയിസൈഡ് സ്‌ക്വാഡ് ട്രെയ്‌ലർ പുറത്ത്

ദ സൂയിസൈഡ് സ്‌ക്വാഡ് ട്രെയ്‌ലർ പുറത്ത്. പതിവ് പോലെ വില്ലന്മാരെല്ലാം ഒരു പ്രത്യേക ദൗത്യത്തിനായി ഒത്തുചേരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബ്ലഡ്‌സപോർട്ട്, പീസ്‌മേക്കർ, കാപ്റ്റൻ ബമറാംഗ്, റാറ്റ്കാച്ചർ 2, കിംഗ് ഷാർക്ക്, ഹാർലിക്വിൻ എന്നിവർ ചേരുന്ന ദൗത്യം ലക്ഷ്യം കാണുമോ എന്നതാണ് ചോദ്യം.
ജെയിംസ് ഗൺ സംവിധാനം ചെയ്ത ചിത്രം ഡിസി ഫിലിംസ്, അറ്റലസ് എന്റർടെയ്ൻമെന്റ്, ദ സാഫ്രൺ കമ്പനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വാർണർ ബ്രോസ് പിക്‌ചേഴ്‌സാണ് വിതരണം.
മാർഗോട്ട് റോബി, ഇദ്രിസ് എൽബ, ജോൺ സീന, സിൽവസ്റ്റർ സ്റ്റാലൻ, വയോള ഡേവിസ് എന്നിവർ അണിനിരക്കുന്ന ചിത്രം ഓഗസ്റ്റ് 6ന് തിയറ്ററുകളിലെത്തും.
2016ലാണ് സുയിസൈഡ് സ്‌ക്വാഡിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. 17.5 കോടി ഡോളർ മുതൽമുടക്കിൽ നിർമിച്ച ചിത്രം സൂപ്പർഹിറ്റായിരുന്നു. 74.86 കോടി ഡോളറാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷൻ.
Story Highlights: the suicide squad trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here