Advertisement

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിനെതിരായ ഹര്‍ജി യുകെ ഹൈക്കോടതി തള്ളി

June 23, 2021
1 minute Read

വായ്പാ തട്ടിപ്പ് കേസില്‍ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിനെതിരായ ഹര്‍ജി യുകെ ഹൈക്കോടതി തള്ളി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി 2018 ജനുവരിയിലാണ് നീരവ് മോദി ഇന്ത്യ വിട്ടത്. നീരവിനെതിരെ വിചാരണ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ലണ്ടന്‍ കോടതിയില്‍ കഴിഞ്ഞ മാസമാണ് നീരവ് മോദി അപേക്ഷ നല്‍കിയത്. ഈ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും അപേക്ഷ നല്‍കാം. അതിനിടെ നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

Story Highlights: NIRAV MODI, BANK FRAUD

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top