വിഴിഞ്ഞത്തെ അർച്ചനയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം വിഴിഞ്ഞത്ത് അർച്ചന മരണപ്പെട്ട സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അർച്ചനയുടെ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. നാളെതന്നെ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും അന്വേഷണം.
അതേസമയം, അർച്ചനയുടെ ഭർത്താവ് സുരേഷിനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത സുരേഷിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രധിഷേധം നടത്തിയിരുന്നു. തുടർന്നാണ് സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. അർച്ചനയുടെ മരണത്തിൽ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആക്ഷേപമാണ് പ്രധാനമായും ബന്ധുക്കൾ ഉന്നയിക്കുന്നത്.
Story Highlights: Vizhinjam Archana Death case , Crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here