Advertisement

‘ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാൽ; ശബ്ദരേഖയെ കുറിച്ച് അറിയില്ല’; ആരോപണങ്ങൾ നിഷേധിച്ച് സി. കെ ജാനു

June 24, 2021
1 minute Read

കോഴാരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സി. കെ ജാനു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി. കെ ജാനു പറഞ്ഞു. ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും സി. കെ ജാനു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോപണങ്ങൾ തനിക്ക് നേരെയാണ്. താൻ മാത്രമാണ് ആക്രമിക്കപ്പെടുന്നത്. തന്നെ വ്യക്തിപരമായി ചിലർ തേജോവധം ചെയ്യുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെ സംഭവങ്ങളുണ്ട്. അതിലൊന്നും നടപടിയില്ല. സി. കെ ജാനു ആദിവാസി ആയതുകൊണ്ട് എന്തുമാകാമെന്നാണോ? സുരേന്ദ്രന്റേയും പ്രസീതയുടേയും ഫോൺ സംഭാഷണം സംബന്ധിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും സി. കെ ജാനു വ്യക്തമാക്കി.

Story Highlights: C K Janu, K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top