‘ഓലപ്പാമ്പുമായി വരേണ്ട’; തനിക്കെതിരായ കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് കെ സുരേന്ദ്രന്‍

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ വ്യാജരേഖകള്‍ ചമച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.താന്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ഇതുപോലത്തെ ഓലപാമ്പുമായി ഇങ്ങോട്ട് വരണ്ട, പിണറായി വിജയന്‍ തോറ്റു തുന്നംപാടുമെന്നല്ലാതെ ഇതില്‍ തനിക്കോ ബിജെപിക്കോ ഒന്നും സംഭവിക്കാനില്ലെന്നും സുരേന്ദ്രന്‍ പ്രതീകരിച്ചു. ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ.സുരേന്ദ്രന്റെ തന്നെയാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം. (bathery election bribe case is fake says k surendran)
ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രസീത അഴീക്കോട് ആണ് ശബ്ദരേഖ പുറത്തുവിട്ടത്. 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. കെ സുരേന്ദ്രന്‍, സി കെ ജാനു, പ്രശാന്ത് മലവയല്‍, എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Read Also: 25 വീടുകളിലും 14 ഓഫിസുകളിലും ഒരേ സമയം എന്‍ഐഎ റെയ്ഡ്; നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒന്നാംപ്രതിയായ കേസില്‍ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാംപിളുകളുടെ പരിശോധ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും ചോദ്യംചെയ്യല്‍.
Story Highlights: bathery election bribe case is fake says k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here