Advertisement

കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസ് ഓഗസ്റ്റ് 21ന്

June 24, 2021
Google News 1 minute Read
canadian nehru trophy boat race 2021

കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസ് ഓഗസ്റ്റ് 21ന്. ഒന്റാരിയോയിലെ പ്രൊഫസേഴ്‌സ് ലേക്കിൽ രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ നടക്കുന്ന മത്സരത്തിൽ പ്രമുഖ വ്യവസായി യൂസഫ് അലിയാണ് മുഖ്യാതിഥി.

മത്സരത്തിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശംസയർപ്പിച്ചു. കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഈ മത്സരം പല കാനഡയുടെ സംസ്‌കാരത്തിലേക്ക് ഇഴകിചേർന്ന പല സംസ്‌കാരങ്ങളെ കുറിച്ചുമുള്ള ഓർമപ്പെടുത്തലാണെന്ന് പറഞ്ഞു. മത്സരത്തിന്റെ സംഘാടകരേയും, വോളണ്ടിയർമാരേയും, സ്‌പോൺസർമാരേയും, പങ്കെടുക്കുന്നവരേയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ബ്രാഹ്മ്ടൺ മലയാളി സമാജം സംഘടിപ്പിക്കുന്ന ഈ ബോട്ട് റേസ് കാനഡ സ്വദേശികൾ ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു മത്സരമാണ്. കഴിഞ്ഞ പത്ത് വർഷമായി സംഘടിപ്പിക്കുന്ന ഈ മത്സരം, ഇത്തവണ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പൂർണമായി പാലിച്ചുകൊണ്ടാണ് നടത്തുന്നത്.

Story Highlights: Canadian nehru trophy boat race 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here