വീട്ടിൽ കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് നാട്ടുകാർ

വീട്ടിൽ കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ. മൂത്രത്തിൽ കുളിപ്പിച്ചും ചെരുപ്പുമാല അണിയിച്ചും മുഖത്ത് കരി ഓയിൽ പുരട്ടി പൊതുനിരത്തിലൂടെ നടത്തിച്ചുമാണ് നാട്ടുകാർ ശിക്ഷിച്ചത്. രാജസ്ഥാനിനെ ഭിൽവാരയിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
നേരത്തെ യുവാവിനെതിരെ പല പരാതികളും ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ സ്ത്രീകളെ പലപ്പോഴും ശല്യം ചെയ്യുമായിരുന്നു. ഞായറാഴ്ച വൈകിട്ട് ഒരു വീട്ടിൽ കയറി അവിടെ ഒറ്റക്കായിരുന്ന ഒരു സ്ത്രീയെ ഇയാൾ കയറിപ്പിടിക്കാൻ ശ്രമിച്ചു. സ്ത്രീ ഒച്ച വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി യുവാവിനെ പിടികൂടി. തുടർന്നായിരുന്നു ശിക്ഷ. തലയിലൂടെ മൂതം ഒഴിച്ച് ഇയാളെ നാട്ടുകാർ മർദ്ദിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
Story Highlights: Eve teaser bathed in urine paraded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here