Advertisement

ഇന്ധനവില വര്‍ധന; ദേശവ്യാപക സമരവുമായി കോണ്‍ഗ്രസ്

June 24, 2021
1 minute Read
fuel price after an interval

ഇന്ധന വില വര്‍ധനവിനെതിരെ ദേശവ്യാപക സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന വില വര്‍ധനവിനെതിരായ സമരം.

ഇതുവഴി കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യം എന്ന ആശയത്തെ കോണ്‍ഗ്രസ് നേത്യത്വം നല്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ആക്കി വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഘടക കക്ഷിയായിരുന്നിട്ടു കൂടി എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസിന്റെ നേതൃത്വം പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മയില്‍ നിര്‍ദേശിക്കുന്നില്ല.

ഇന്ന് സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന എ.ഐ.സി.സി നേതാക്കളുടെ യോഗം സമരം സംബന്ധിച്ച് ധാരണ രൂപപ്പെടുത്തി. രാജ്യമാകെ ഇന്ധന വില വര്‍ധനവിനെതിരെയുള്ള ജനവികാരം പൂര്‍ണ്ണമായി എകോപിപ്പിക്കുന്ന വിധത്തിലാകും സമര പരിപാടികള്‍. ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.

ജൂലൈയില്‍ നടക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായാണ് സമരപരിപാടികള്‍. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഇടവേളയില്‍ ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗവും കോണ്‍ഗ്രസ് അധ്യക്ഷ വിളിച്ച് ചേര്‍ക്കും.

Story Highlights: congress, fuel price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top