Advertisement

മുട്ടില്‍ മരംമുറിക്കല്‍; സിബിഐ അന്വേഷണത്തിനുള്ള ആവശ്യം തള്ളി

June 24, 2021
1 minute Read
NT Sajan transfer

മുട്ടില്‍ മരം മുറിക്കല്‍ സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. കേസില്‍ സിബിഐയ്ക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വനംകൊളളയല്ല നടന്നത്. വനഭൂമിയിലെ മരമല്ല മുറിച്ചതെന്നും സര്‍ക്കാര്‍. സംസ്ഥാന ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നുണ്ട്. ഡല്‍ഹി നിവാസിയായ പുരുഷോത്തമന്‍ ആണ് ഹര്‍ജി നല്‍കിയത്.

അതേസമയം ഹൈക്കോടതിയെ മുഖ്യ പ്രതികള്‍ കബളിപ്പിച്ചതിന് തെളിവുകള്‍ പുറത്തെത്തി. ഇപ്പോഴാണ് വ്യാജ ഹര്‍ജി നല്‍കിയ കാര്യം അറിയുന്നതെന്ന് ഭൂവുടമയായ രാധ അറിയുന്നത്. മുറിച്ച മരം കടത്താനായി റോജി നല്‍കിയ അപേക്ഷ വനം വകുപ്പ് തള്ളിയിരുന്നു. ശേഷമാണ് ഭൂവുടമകളുടെ പേരില്‍ വ്യാജ അപേക്ഷ നല്‍കി. അതും തള്ളി.

പിന്നീടാണ് സ്ഥലമുടമ രാധയുടെ പേരില്‍ ഹര്‍ജി നല്‍കിയത്. മരം മാറ്റാന്‍ പാസ് അനുവദിക്കാന്‍ ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. തന്റെ ഒപ്പും പേരും എഴുതിയാണ് നല്‍കിയതെന്നും ആധാരവും പ്രതികള്‍ കൈക്കലാക്കിയിരുന്നുവെന്നും രാധ പറഞ്ഞു. ഹര്‍ജിയില്‍ കോടതി രണ്ട് മാസത്തിന് അകം തീരുമാനം എടുക്കണമെന്ന് ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Story Highlights: muttil wood robbery, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top