ജമ്മു കശ്മീർ വിഷയത്തിൽ സർവകക്ഷി യോഗം തുടങ്ങി

ജമ്മുകശ്മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനുള്ള സർവ്വകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ തുടങ്ങി. അമിത് ഷാ, രാജ്നാഥ് സിംഗ്, ജമ്മുകശ്മീർ ലഫ്റ്റനന്‍റ് ഗവർണ്ണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മുകശ്മീരിലെ 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചത്.കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശം ആയതിനുശേഷം ആദ്യമായാണ് ഭരണപരമായ വിഷയത്തിന്മേൽ ഒരു സർവകക്ഷിയോഗം നടക്കുന്നത്. കേന്ദ്രഭരണപ്രദേശം ആയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തും.
അതേസമയം, ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് എതിർപ്പില്ല. ഇത്തരത്തിൽ സർവകക്ഷിയോഗത്തിൽ ചർച്ച ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി മണ്ഡല പുനഃക്രമീകരണം ജമ്മു കശ്മീരിൽ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അധികരിച്ചും ഇന്നത്തെ സർവകക്ഷിയോഗത്തിൽ ചർച്ചയുണ്ടാകും.
Story Highlights: PM Modi J&K Leaders meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here