യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും അഴിച്ചുപണി

കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ പോഷകസംഘടനകളിലും അഴിച്ചുപണിക്കൊരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും നേതൃമാറ്റം ഉണ്ടാകും. പോഷകസംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് പുതിയ തീരുമാനം.
യൂത്ത് കോൺഗ്രസും കെ.എസ്.യുവും നിർജ്ജീവമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നടപടിയെന്നാണ് റിപ്പോർട്ട്. മഹിളാ കോൺഗ്രസിലും അഴിച്ചുപണി നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന് അധ്യക്ഷൻ കെ. സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. ജംബോ കമ്മിറ്റികൾ ഒഴിവാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുകയെന്നും വ്യക്തമാക്കി. 3 വൈസ്പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വം. ദളിതർക്കും സ്ത്രീകൾക്കും സംവരണം നൽകണമെന്ന് കോൺഗ്രസ് ഭരണഘടന പറയുന്നുണ്ടെന്നും അത് ഉറപ്പാക്കുമെന്നും സുധാകരൻ പറഞ്ഞു.
Story Highlights: revamp in KSU and youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here