Advertisement

മുട്ടിൽ മരം മുറിക്കൽ; പ്രതി റോജി അഗസ്റ്റിൻ തന്നെ വിളിച്ചിട്ടുണ്ടെന്ന് ജി.ശ്രീകുമാർ ട്വന്റിഫോറിനോട്

June 24, 2021
1 minute Read
roji augustin contacted says g sreekumar

മുട്ടിൽ മരം മുറിക്കൽ വിഷയത്തിൽ പ്രതിയായ റോജി അഗസ്റ്റിൻ തന്നെ വിളിച്ചിട്ടുണ്ടെന്ന് മുൻ വനം മന്ത്രി കെ.രാജുവിന്റെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി.ശ്രീകുമാർ ട്വന്റിഫോറിനോട്. റോജി അഗസ്റ്റിൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്നും നിയമവിധേയമല്ലാത്ത കാര്യമായതിനാൽ ഇടപെടാനാകില്ലെന്ന് അറിയിച്ചുവെന്നും ജി.ശ്രീകുമാർ പറഞ്ഞു.

‘എന്റെ നമ്പർ ഫോറസ്റ്റ് ഡയറിയിലുണ്ട്. സർക്കാർ ഡയറിയിലുണ്ട്. എല്ലാവർക്കും വിളിക്കാവുന്ന രീതിയാലാണ് എന്റെ നമ്പർ. റോജി അഗസ്റ്റിൻ വിളിച്ചത് അദ്ദേഹത്തിന്റെ തോട്ടത്തിലെ തടി മുറിച്ചത് കൊണ്ടുപോകാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു. എന്നെകൊണ്ട് കഴിയുന്ന കാര്യമല്ല, നിവേദനം തന്നാൽ പരിശോധിച്ച് നടപടിയെടുക്കാമെന്ന് പറഞ്ഞു. റോജി അഗസ്റ്റിനെ സഹായിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നതാണ് യാഥാർത്ഥ്യം’- ജി ശ്രീകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

മന്ത്രിയുടെ ഓഫിസിലുള്ള ശ്രീകുമാറിന്റെ മുറിയിലും റോജി അഗസ്റ്റിൻ ഇതേ ആവശ്യവുമായി എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആവശ്യത്തിനായി താൻ ഒന്നും ചെയ്തില്ലെന്നും ശ്രീകുമാർ പറഞ്ഞു. ഡിഎഫ്ഒയാണ് തടസം നിൽക്കുന്നതെന്നും റോജി അഗസ്റ്റിൻ പറഞ്ഞിരുന്നു.

Story Highlights: roji augustin contacted says g sreekumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top