Advertisement

മുട്ടിൽ മരംമുറി; പ്രതി റോജി അഗസ്റ്റിൻ ഉൾപ്പടെ 35 പേർക്ക് പിഴയടക്കാൻ നോട്ടീസ് നൽകി, പിഴത്തുക ഏഴ് കോടിയോളം രൂപ

September 28, 2023
2 minutes Read
Muttil Case: Revenue dept serves notice to 35 accused including Roji Augustine

മുട്ടിൽ മരംമുറിക്കേസിൽ കേരള ലാൻഡ് കൺസർവൻസി ആക്ടനുസരിച്ച് നടപടി തുടങ്ങി റവന്യൂ വകുപ്പ്. പ്രതി റോജി അഗസ്റ്റിനടക്കം 35 പേർക്ക് പിഴയടക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. മുറിച്ചുകടത്തിയ മരത്തിൻറെ വിലയുടെ മൂന്നിരിട്ടി തുകയാണ് ഈടാക്കുക. ഏഴ് കോടിയോളം രൂപയാണ് പിഴത്തുകയായി കണക്കാക്കിയിരിക്കുന്നത്. ഒരു മാസത്തിനകം തുക അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടക്കും.

ഭൂഉടമകൾക്കും മരം മുറിച്ചവർക്കും വാങ്ങിയവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ആദിവാസികളടക്കമുള്ള ഭൂഉടമകൾക്കും നോട്ടീസ് നൽകി.
ഇവരെ ഒഴിവാക്കാൻ സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും. കേസിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിനുൾപ്പെടെ 35 പേർക്ക് പിഴയടക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകി. 35 കേസുകളിലായാണ് 7 കോടി രൂപ പിഴ അടക്കേണ്ടത്.

മരംമുറി നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് റവന്യൂവകുപ്പ് നടപടികൾ തുടങ്ങിയിരിക്കുന്നത്. ഒരു മാസത്തിനകം തുക അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. വ്യാജ അപേക്ഷ തയാറാക്കിയാണ് റോജി അഗസ്റ്റിൻ പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചതെന്ന് ആദിവാസികളടക്കം ഏഴ് ഭൂവുടമകൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവരെ കെഎൽസി ആക്ട് നടപടിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കേണ്ടി വരും.

മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് അഗസ്റ്റിൻ സഹോദരൻമാർ 104 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. 574 വർഷം വരെ പഴക്കമുള്ള മരങ്ങൾ വരെ മുറിച്ചുകടത്തിയെന്നാണ് കെഎഫ്ആർഐയിലെ കാലനിർണയ പരിശോധനയിൽ വ്യക്തമായത്. കേസിൽ പ്രത്യേക അന്വേഷണസംഘത്തിൻറെ കുറ്റപത്രം അടുത്തമാസം കോടതിയിൽ സമർപ്പിക്കും. കെഎൽസി ആക്ടനുസരിച്ചുള്ള റവന്യൂ വകുപ്പിൻറെ നടപടി വൈകുന്നതിനെതിരെ വിമർശനമയുർന്നിരുന്നു. മന്ത്രി കെ രാജൻറെ കർശന നിർദേശത്തെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.

Story Highlights: Muttil Case: Revenue dept serves notice to 35 accused including Roji Augustine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top