Advertisement

ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെ ഉടന്‍ അറസ്റ്റ് ചെയ്യണം; കെ സുധാകരന്‍

June 24, 2021
Google News 0 minutes Read

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.രാഹുല്‍ മാത്യൂവിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.

സംഭവം നടന്ന് ആറാഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടി സ്വീകരിക്കാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷണം നല്‍കുകയാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് ഡോ.രാഹുല്‍ മാത്യു അവധിയില്‍ പ്രവേശിക്കുകയും ജോലി രാജിവെയ്ക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ ഒപിയും ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുകയാണ്.സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും സുധാകരന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here