Advertisement

ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ; ഇന്ന് അന്തിമ വിധി

June 25, 2021
Google News 1 minute Read
aisha sultana bail verdict

രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും.
കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പോലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു. ഇവർ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും.

ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ ബയോ വെപ്പൺ പരാമർശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഐഷ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഹർജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സർക്കാരിനെതിരെ രാജ്യദ്രോഹപരാമർശം നടത്തുകയായിരുന്നുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഐഷ സുൽത്താന കവരത്തി പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. അതിനിടെ ദ്വീപിലെത്തിയ ഐഷ ക്വാറൻ്റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Story Highlights: aisha sultana bail verdict today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here