Advertisement

നമ്മ മെട്രോ: 833 മരങ്ങൾ മുറിക്കാനൊരുങ്ങി ബെംഗളൂരു

June 25, 2021
Google News 1 minute Read
Bengaluru cut trees Metro

ബെംഗളൂരു മെട്രോ റെയിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി 833 മരങ്ങൾ മുറിക്കാനൊരുങ്ങി ബെംഗളൂരു നഗരസഭാ അധികൃതർ. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കടുബീസനഹള്ളി വരെയുള്ള ഭാഗത്തെ മരങ്ങൾ മുറിക്കാനാണ് തീരുമാനം. തീരുമാനത്തിനെതിരെ ജൂലൈ നാല് വരെ പൊതുജനങ്ങൾക്ക് പ്രതികരിക്കാം.

മരങ്ങളിൽ അധികവും ഏറെ പ്രായമായതല്ലെന്ന് അധികൃതർ അറിയിച്ചു. മുറിക്കുന്ന മരങ്ങൾക്ക് പകരം തൈകൾ നട്ടുപിടിപ്പിക്കണമെന്ന കോടതി വിധിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ബയ്യപ്പനഹള്ളി ഡിപ്പോ വരെ നീളുന്ന മെട്രോ പ്രൊജക്ടിൽ 13 സ്റ്റേഷനുകളാണ് ഉള്ളത്.

Story Highlights: Bengaluru plans to cut 833 trees for Metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here