Advertisement

സര്‍ക്കാരിന് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിലാണ് മുന്‍ഗണനയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

June 25, 2021
1 minute Read

സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷ മൂല്യനിര്‍ണയ രീതിയില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് മാസം പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിലാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമെന്ന് രമേശ് പൊഖ്രിയാല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡിന് ശേഷമുള്ള അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍, തീരുമാനിച്ചിരുന്ന സംവാദം നടത്തിയിരുന്നില്ല.

ജൂലൈ 31 ഓടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.

Story Highlights: CBSE PLUSTWO EXAM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top