Advertisement

കൊവിഡ് ചികിത്സയ്ക്കും മരിച്ചവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാര തുകയ്ക്കും നികുതി ഇളവ്

June 25, 2021
1 minute Read

കൊവിഡ് ചികിത്സക്കും മരിച്ചവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാര തുകയ്ക്കും കേന്ദ്ര സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചു. ചികിത്സാ ചെലവും, ധനസഹായവും നൽകുന്ന കമ്പനികൾക്കോ വ്യക്തികൾക്കോ ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

ജീവനക്കാരന്റെ ചികിത്സയ്ക്കായി ചെലവഴിച്ചതും മരണമടഞ്ഞാൽ ജീവനക്കാരന്റെ കുടുംബത്തിന് നൽകുന്ന സഹായ ധനവും നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ധന സഹായം നൽകുന്ന ഏതൊരു വ്യക്തിക്കും നികുതി ഇളവുകൾ ലഭിക്കും. എന്നാൽ സഹായം നൽകുന്ന വ്യക്തി മരണപ്പെട്ടയാളുടെ തൊഴിലുടമയല്ലെങ്കിൽ, നികുതി ഇളവ് പരിധി 10 ലക്ഷം രൂപയായി പരിമിതപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Story Highlights: covid treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top