Advertisement

കൊവിഡ് മൂന്നാം തരംഗം; സാമ്പത്തിക പാക്കേജുമായി കേന്ദ്രം

June 25, 2021
Google News 1 minute Read
India reports 4,01,993 new Covid cases

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപതിനായിരം കോടി രൂപയുടേതാണ് സാമ്പത്തിക പാക്കേജ്. ആരോഗ്യ – ധനകാര്യമന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്.

രണ്ടാം തരംഗം നിയന്ത്രണ വിധേയമായെങ്കിലും രാജ്യത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ആരോഗ്യ ധനകാര്യ മന്ത്രാലയങ്ങള്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഒരുക്കുന്നത്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഊന്നല്‍.

അടിസ്ഥാന സാമ്പത്തിക മേഖലയിലെ പദ്ധതികളും ആലോചനയുണ്ട്. ഒന്നാം തരംഗം സമയത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടയതും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമുള്ള പദ്ധതിയുടെ കാലാവധി നീട്ടിയത് ഒഴിച്ചാല്‍ മറ്റ് ആശ്വാസ പാക്കേജുകള്‍ ഉണ്ടായിരുന്നില്ല.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 51, 667 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ , 1329 പേര്‍ മരിച്ചു. 96.66 ശതമാനമാണ് രോഗമുക്തി. പ്രതിദിന ടി പി ആര്‍ 2.98 ശതമാനത്തിലെത്തി.

Story Highlights: covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here