എംസി ജോസഫൈൻ രാജി സന്നദ്ധത അറിയിച്ചു: പാർട്ടി അംഗീകരിച്ചു; സിപിഐഎം

വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ച വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം. ജോസഫൈന്റെ പരാമര്‍ശം സമൂഹത്തില്‍ പൊതുവെ സ്വീകരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ വിഷയം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷദമായി ചര്‍ച്ച ചെയ്‌തെന്നും പറഞ്ഞു. അതേസമയം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസഫൈന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിക്കുകയായിരുന്നെന്ന് എ വിജയരാഘവന്‍ ആവര്‍ത്തിച്ചു.
എ വിജയരാഘവന്റെ പ്രതികരണം;
എം സി ജോസഫൈന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ചര്‍ച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സാധാരണയായി സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ പരിഹാരം കാണാന്‍ ഇടപെടുന്ന വ്യക്തിയാണെങ്കിലും അവര്‍ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ല. താന്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് ജോസഫൈന്‍ തന്നെ പറയുകയുണ്ടായി. ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായിത്തന്നെ പരിശോധിക്കുകയുണ്ടായി.
അതേസമയം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസഫൈന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിക്കുകയായിരുന്നെന്ന് എ വിജയരാഘവന്‍ ആവര്‍ത്തിച്ചു.
Story Highlights: mc josephine, cpim, A Vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here