Advertisement

പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ വെടിവച്ച് കൊന്നു

June 25, 2021
Google News 1 minute Read

ഡല്‍ഹി ദ്വാരകയില്‍ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ വെടിവച്ച് കൊന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യ ചികിത്സയിലാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ഹരിയാന സ്വദേശി വിനയ് ദഹിയ(23) ആണ് വെടിയേറ്റ് മരിച്ചത്. 19കാരിയായ ഭാര്യ ചികിത്സയിലാണ്. ഇരുവരും വിവാഹശേഷം ഡല്‍ഹിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രമണത്തിനിരയായ ദമ്പതികള്‍ വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Story Highlights: love marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here